/
9 മിനിറ്റ് വായിച്ചു

വാഹനങ്ങളില്‍ വരുത്തുന്ന രൂപമാറ്റം; ഉടമക്ക് ചെറിയ പിഴ, പണി ചെയ്തവര്‍ക്ക് ‘ഉഗ്രന്‍ പണി’

വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒരിക്കല്‍ പിടികൂടി പിഴ അടപ്പിച്ച വാഹനങ്ങള്‍ സമാന നിയമ ലംഘനങ്ങളുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വീണ്ടും പിടികൂടി. ഒരുവട്ടം നടപടി എടുത്തിട്ടും തെറ്റ് ആവര്‍ത്തിച്ചതോടെ ഈ പണി ചെയ്തവര്‍ക്ക് എതിരെ ഉഗ്രന്‍ പണിയുമായി രംഗത്ത് ഇറങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

2019-ലെ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹനങ്ങളിലെ രൂപമാറ്റം വരുത്തുന്ന വര്‍ക്ക് ഷോപ്പുകള്‍, ഡീലര്‍മാരുടെ സര്‍വീസ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി എടുക്കുക. ഒരു വാഹനത്തിന് മാത്രം രൂപമാറ്റം വരുത്തിയാല്‍ ഒരു ലക്ഷം രൂപയാണ് പിഴ. ഗുരുതരമായ കുറ്റകൃത്യം ആണെങ്കില്‍ ഒരു വര്‍ഷത്തെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നും അധികൃതര്‍ പറഞ്ഞു.

പിഴക്ക് പുറമേ, വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചു. ഏത് സ്ഥാപനമാണ് ചെയ്തതെന്ന് പിടികൂടിയ വാഹന ഉടമകളോട് ചോദിച്ചറിയും. തുടര്‍ന്നാണ് നടപടിയുമായി ഇവരെ സമീപിക്കുക.

നമ്പര്‍ പ്ലേറ്റ് മടക്കിയും മറച്ചു വെച്ചുമുള്ള വാഹനങ്ങൾ ഉപയോഗിച്ച് പല കുറ്റകൃത്യങ്ങളും വര്‍ധിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ ഇതുവരെ നിയമ നടപടി സ്വീകരിക്കാതിരുന്ന വര്‍ക്ക് ഷോപ്പുകൾക്ക് എതിരേ പണി തുടങ്ങിയിരിക്കുന്നത്. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5,000 രൂപയാണ് പിഴയായി വാഹന ഉടമ അടയ്‌ക്കേണ്ടത്. എന്നാല്‍, ഒരു വണ്ടിക്ക് ചെറിയ രൂപമാറ്റം ആണെങ്കിലും ഒരു ലക്ഷം രൂപ വരെ വര്‍ക്ക് ഷോപ്പ് ഉടമയില്‍ നിന്ന് ഈടാക്കാന്‍ സാധിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!