/
5 മിനിറ്റ് വായിച്ചു

ഗുരുവായൂരില്‍ നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു

ഗുരുവായൂര്‍> ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിങ്ങിലാണ് സംഭവം.

ആക്രമണം കണ്ട് അച്ഛന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടു. കുട്ടിയെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കണ്ണൂര്‍ സ്വദേശിയായ നാലുവയസുകാരനെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്

കുട്ടിയുടെ അച്ഛന്‍ സാധനങ്ങള്‍ വണ്ടിയില്‍ കയറ്റുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഈ സമയത്ത് വണ്ടിക്ക് മുന്നില്‍ കളിക്കുകയായിരുന്നു നാലുവയസുകാരന്‍. മൂന്ന് തെരുവുനായ്ക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു

കുടുംബം ഇന്നലെയാണ് ഗുരുവായൂരില്‍ എത്തിയത്. ക്ഷേത്രദര്‍ശനത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് മടങ്ങാനിരിക്കേയാണ് ആക്രമണം ഉണ്ടായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!