മോസ്കോ | റഷ്യയുടെ ചാന്ദ്ര പേടകമായ ലൂണ 25 ചന്ദ്രനിൽ തകർന്ന് വീണു. ഭ്രമണ പഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രനില്‍ തകർന്ന് വീഴുക ആയിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ ഭ്രമണ പഥം താഴ്ത്തല്‍ നടത്താൻ ആയില്ലെന്ന് കഴിഞ്ഞ ദിവസം റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ പേടകം നിയന്ത്രണം നഷ്ടമായി ചന്ദ്രനില്‍ തകര്‍ന്ന് വീണതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. അമ്പത് വര്‍ഷത്തിനിടെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ഇത്.