/
4 മിനിറ്റ് വായിച്ചു

ബ്ലാക്ക്മാന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

ചെറുപുഴ | പതിനാറ് ദിവസത്തിന് ശേഷം രംഗത്തെത്തിയ ബ്ലാക്ക്മാൻ സി സി ടി വി ക്യാമറയിൽ കുടുങ്ങി.

വെള്ള പ്ലാസ്റ്റിക് മഴക്കോട്ട് ധരിച്ചെത്തിയ ഇയാളെ പക്ഷേ തിരിച്ചറിയാൻ കഴിഞ്ഞില്ല. പുലർച്ചെ നാലരയോടെ പ്രാപ്പൊയിൽ ഈസ്റ്റിലെ പായിക്കാട്ട് ചാക്കോയുടെ വീട്ടിലെത്തി ചുവരെഴുത്ത് നടത്തിയ ബ്ലാക്ക്മാന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഒരു മിനിട്ടു കൊണ്ട് എഴുത്ത് കഴിഞ്ഞ് ഇയാൾ പോയി.

കഴിഞ്ഞ ദിവസം അന്നേ ദിവസം തന്നെ കൂലോംത്തും പൊയിലെ കളപ്പുരയ്ക്കൽ ജോസഫിന്റെ വീടിന്റെ ഭിത്തിയിൽ എഴുതുകയും ചിത്രം വരക്കുകയും ചെയ്തിരുന്നു. രണ്ടും ഒരാൾ തന്നെയാണെന്ന് കരുതുന്നു.

ഒരേ പോലുള്ള എഴുത്താണ് ഉളളത്. രണ്ട് സ്ഥലങ്ങിലും ബ്ലാക്ക്മാൻ എന്നതിന്റെ അവസാന അക്ഷരമായ ‘ൻ’ പാമ്പിന്റെ രൂപത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!