/
4 മിനിറ്റ് വായിച്ചു

റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ചു; രണ്ട് കുട്ടികളെ പൊലീസ് പിടികൂടി

വളപട്ടണം | റെയിൽവേ ട്രാക്കിൽ കല്ല് നിരത്തിയ കുട്ടികൾ പിടിയിൽ. സംഭവത്തിൽ രണ്ട് കുട്ടികളെ വളപട്ടണം പൊലീസ് പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. റെയിൽവേ ട്രാക്കുകളിൽ പൊലീസിന്റെ പരിശോധന ശക്തമായി നടന്ന് വരികയാണ്. ഇതിനിടെയാണ് സംഭവം.

ഇന്ന് രാവിലെയാണ് കുട്ടികൾ ട്രാക്കിൽ കല്ല് വച്ചത്. ഈ സമയം പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസാണ് കുട്ടികളെ റെയിൽവേ ട്രാക്കിൽ കണ്ടത്. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾക്ക് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകി.

ഇത്തരത്തിലുള്ള സംഭവങ്ങൾ സ്ഥിരം നടന്നു വരുന്നതായി പൊലീസ് പറയുന്നു. നേരത്തെയും കണ്ണൂർ കാസർഗോഡ് പാതകളിലെ വിവിധ ഇടങ്ങളിൽ കല്ലുകളും ഇരുമ്പ് കമ്പികളും ക്ലോസറ്റ് കഷ്ണങ്ങൾ പോലും റെയിൽവേ ട്രാക്കിന് മുകളിൽ വയ്ക്കുന്ന സാഹചര്യം ഉണ്ടെന്നും പൊലീസ് പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!