/
6 മിനിറ്റ് വായിച്ചു

കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ കണ്ടെത്തി

കോഴിക്കോട് | തൊട്ടില്‍പ്പാലത്ത് നിന്ന് കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ കണ്ടെത്തി.
വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് വിവസ്ത്രയാക്കി കാലുകള്‍ കെട്ടിയിട്ട നിലയില്‍ ആള്‍ താമസം ഇല്ലാത്ത വീട്ടില്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് എം ഡി എം എ ലഹരി മരുന്നും കണ്ടെടുത്തിട്ടുണ്ട്.

 

കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ചതാണ് എന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പ്രദേശത്തെ ലഹരിക്കടിമയായ യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത് എന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഉടന്‍ പിടിയിൽ ആകുമെന്നും പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. പെണ്‍കുട്ടിയില്‍ നിന്ന് പോലീസ് വിശദമായ മൊഴിയെടുക്കുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!