/
3 മിനിറ്റ് വായിച്ചു

86 ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി ആരതി; അഭിമാന നിറവിൽ ഇന്ത്യ

ചാത്തന്നൂർ | ബ്രിട്ടനിൽ ഗവേഷണം നടത്തുന്നതിന് കൊല്ലം ചാത്തന്നൂർ സ്വദേശി എസ് ബി ആരതിക്ക് 86 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്. യു കെയിലെ ഷെഫീൽഡ് സർവകലാശാലയിൽ ഡിജിറ്റൽ സോഷ്യോളജിയിൽ ഗവേഷണം നടത്താൻ ഇന്ത്യയിൽ നിന്നും ഈ സ്കോളർഷിപ്പ് ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ്.

കാലിക്കറ്റ് സർവകലാശാലയിലെ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ ഗവേഷക വിദ്യാർഥിയാണ് ആരതി. ചാത്തന്നൂർ താഴം തെക്ക് വിളപ്പുറം കരോട്ട് വീട്ടിൽ സലീം കുമാറിന്റെയും ബീനയുടെയും മകളാണ്. ഭർത്താവ് മാധ്യമ പ്രവർത്തകനായ പാലക്കാട് സ്വദേശി ഷനൂബ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!