/
4 മിനിറ്റ് വായിച്ചു

താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു

കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു. ചിപ്പിലിത്തോടില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് സംഭവം. ആളപായമില്ല. അഗ്നിശമന സേനയെത്തി തീയണച്ചു. അപകടം ചുരത്തില്‍ ഗതാഗത കുരുക്കിന് ഇടയാക്കി.

കത്തി നശിച്ച ലോറി ചുരത്തില്‍ നിന്ന് നീക്കിയ ശേഷമെ ഗതാഗതം പൂര്‍ണ തോതില്‍ പുനഃസ്ഥാപിക്കാനാകൂ. ഓണക്കാലത്ത് വയനാട്ടിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചുരത്തില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങിയത് ഗതാഗത കുരുക്ക് രൂക്ഷമാക്കുകയും ചെയ്തിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!