/
4 മിനിറ്റ് വായിച്ചു

ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തളിപ്പറമ്പ് | സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഏര്യം കണാരം വയലിലെ മുതിരയിൽ വീട്ടിൽ എം സജീവൻ (40) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ തളിപ്പറമ്പ് – ആലക്കോട് മലയോര ഹൈവേയിൽ പൂവം ടൗണിൽ ആണ് അപകടം.

ആലക്കോട് ഭാഗത്ത് നിന്നും വരുന്ന കെ എൽ 59 എഫ് 2900 ആപ്പിൾ എന്ന സ്വകാര്യ ബസാണ് കെ എൽ 59 ഡബ്ള്യു 2833 പൾസർ ബൈക്കിൽ ഇടിച്ചത്. കണാരം വയലിലെ കണ്ണൻ – ചേയിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ സിജി (അധ്യാപിക, കാര്യപ്പള്ളി സ്കൂൾ). മക്കൾ: ഹരികൃഷ്ണൻ, ഹരിനന്ദ. സഹോദരങ്ങൾ: സവിത (പുളിമ്പറമ്പ്), ഷൈലജ (കണാരം വയൽ).

പെയിൻ്റ് വിതരണ ഏജൻസി നടത്തുന്ന സജീവൻ രാവിലെ തളിപ്പറമ്പിലേക്ക് വരികയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!