/
5 മിനിറ്റ് വായിച്ചു

ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയം നീട്ടി

ആധാര്‍ അനുബന്ധ രേഖകള്‍ യു ഐ ഡി എ ഐ പോര്‍ട്ടല്‍ വഴി സൗജന്യമായി പുതുക്കാനുള്ള സമയം നീട്ടി. ഡിസംബര്‍ 14 വരെയാണ് നീട്ടിയത്.

കൂടുതല്‍ ആളുകള്‍ ആധാര്‍ അപ്ഡേറ്റ് ചെയ്യാൻ എത്തിയതിനെ തുടര്‍ന്നാണ് മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം 14ന് സൗകര്യം അവസാനിപ്പിക്കും എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്.

പത്ത് വര്‍ഷം മുമ്പ് എടുത്ത എല്ലാ ആധാറുകളും പുതുക്കണമെന്ന് യു ഐ ഡി എ ഐ ആവശ്യപ്പെടുന്നു. മൈ ആധാര്‍ പോര്‍ട്ടല്‍ വഴിയാണ് ആധാര്‍ ഓണ്‍ലൈനായി പുതുക്കേണ്ടത്. പേര്, വിലാസം തുടങ്ങിയവയില്‍ മാറ്റം ഉണ്ടെങ്കില്‍ ഉപയോക്താക്കള്‍ തീര്‍ച്ചയായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ഡിസംബര്‍ 14 വരെ ഈ അപ്‌ഡേറ്റുകൾ യു ഐ ഡി എ ഐ വെബ്‌സൈറ്റില്‍ സൗജന്യമായി ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍ പോലുള്ള കോമണ്‍ സര്‍വീസസ് സെന്റര്‍ വഴി ചെയ്യുമ്പോൾ അതിന് ഫീസ് നല്‍കണം

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!