/
5 മിനിറ്റ് വായിച്ചു

യുവജന കമ്മിഷൻ ജില്ലാതല ജാഗ്രതാ സഭ രൂപവത്കരിച്ചു

കണ്ണൂർ | യുവജനങ്ങളുടെ മാനസിക ആരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടി ക്രമങ്ങൾ ആവിഷ്കരിക്കുക, ലഹരിയിൽ നിന്ന് യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്ക് എതിരായി കർമ പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മിഷൻ വിവിധ പദ്ധതികൾ നടപ്പാക്കും.

ഇതിന് മുന്നോടിയായി ജില്ലയിലെ വിദ്യാർഥി- യുവജന സംഘടന പ്രതിനിധികൾ, സർവകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്കീം, എൻ സി സി പ്രതിനിധികളെ ഉൾപ്പെടുത്തി ജില്ല തലത്തിൽ ജാഗ്രതാ സഭ രൂപവത്കരിച്ചു.

ജില്ലാതല യോഗത്തിൽ യുവജന കമ്മിഷൻ ചെയർമാൻ എം ഷാജർ, കമ്മിഷൻ അംഗങ്ങളായ കെ പി ഷജീറ, റെനീഷ് മാത്യു, കെ കെ വിദ്യ, കമ്മിഷൻ സെക്രട്ടറി ഡാർളി ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രകാശ് പി ജോസഫ്, എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ ഡി നിമിഷ തുടങ്ങിയവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!