//
25 മിനിറ്റ് വായിച്ചു

പ്രമേഹ രോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം സമാപിച്ചു

കണ്ണൂർ: അശാസ്ത്രീയമായ ചികിത്സാ രീതികൾ പ്രമേഹരോഗത്തെ ഗുരുതരവും വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രമേഹരോഗ വിദഗ്ധരുടെ രണ്ടാം പാദ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. പ്രമേഹ രോഗത്തെക്കുറിച്ചും അതിൻറെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ശാസ്ത്രീയമായി ബോധവൽക്കരിക്കേണ്ടതുണ്ട്. രോഗികളുടെ അജ്ഞത ചൂഷണം ചെയ്തുകൊണ്ട് അശാസ്ത്രീയമായ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന രീതി അപകടകരമാണെന്ന് സമ്മേളനം വിലയിരുത്തി.റിസർച്ച് സൊസൈറ്റി ഫോർ സ്റ്റഡി ഓഫ് ഡയബെറ്റിസ് എന്ന പ്രമേഹ വിദഗ്ദ്ധരുടെ സംഘടനയുടെ രണ്ടാം പാദ സംസ്ഥാന സമ്മേളനം വർധിച്ചു വരുന്ന പ്രമേഹത്തിന്റെ കാരണങ്ങളും അതിന്റെ ചികിത്സാരംഗത്തെ പ്രതിസന്ധികളെയും പറ്റി വിശദമായി ചർച്ച ചെയ്‌തു.

രണ്ടായിരത്തി നാല്പത്തഞ്ചോടെ ലോകത്തെ രോഗികളുടെ എണ്ണം 745 ദശ ലക്ഷം കടക്കും എന്ന് ഇന്റർനാഷണൽ ഡയബെറ്റിക് ഫെഡറേഷൻ കണക്കാക്കുന്നു . ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രമേഹ ബാധിതർ ഉള്ളത് കേരളത്തിലാണ്. 1970 കളിൽ 2 .5 ശതമാനം മാത്രം ഉണ്ടായിരുന്ന പ്രമേഹ രോഗികളുൾടെ എണ്ണം സംസ്ഥാനത്തു 20 ശതമാനം ആയി വർധിച്ചു എന്ന്സമ്മേളനം ഉദ്ഘാടനം ചെയ്തുകൊടു സംസ്ഥാന ചെയർമാൻ ഡോ. ജി. വിജയകുമാർ വ്യക്തമാക്കി .വർധിച്ചു വരുന്ന വൃക്ക രോഗികളുടെ പ്രധാന കാരണം പ്രമേഹമാണ്. തുടക്കത്തിലേ മൂത്രത്തിലെ അൽബുമിൻ പോലുള്ള ലളിതമായ ടെസ്റ്റുകളിലൂടെ ഇത് കണ്ടെത്താവുന്നതാണ്. പ്രമേഹത്തിന്റെ ഏറ്റവും പ്രധാന സങ്കീറ്ണതയിലൊന്ന് വൃക്ക രോഗമാണെന്നും വൃക്ക രോഗവിദഗ്ധൻ ഡോ സാരംഗ് വിജയൻ പറഞ്ഞു .

ഗർഭകാലത്ത് സ്ത്രീകളിൽ കണ്ടു വരുന്ന പ്രമേഹത്തെപ്പറ്റി മംഗലാപുരം കെ എസ്സ് ഹെഗ്‌ഡെ മെഡിക്കൽ കോളേജിലെ ഡോ അഖില ഭണ്ഡാർക്കർ പ്രബന്ധം അവതരിപ്പിച്ചു . സ്ത്രീകളിൽ ഗർഭ കാലത്തു പഞ്ചസാരയുടെ അളവ് ക്രമാധീതമായി വർധിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ,അടുത്ത കാലത്തായി ഇന്സുലിന് കൂടാതെ ചില ഗുളിക രൂപത്തിലുള്ള മരുന്നുകളും ഫലപ്രദമാണെന്ന് അവർ സൂചിപ്പിച്ചു.പ്രമേഹത്തിന്റെ കരണങ്ങളെപ്പറ്റിയും , നൂതന ചികിത്സകള് പറ്റിയും, ജീവിത ശൈലീ മാറ്റങ്ങളെ പറ്റിയും , പാനൽ ചർച്ചകളിൽ ഡോ ജി വിജയകുമാർ, പ്രമേഹ രോഗവിദഗ്ദ്ധനും സൊസൈറ്റി സെക്രട്ടറിയും ഡോ പി സുരേഷ് കുമാർ , എൻഡോക്രൈനോളജിസ്‌റ് ഡോ പ്രശാന്ത് മാപ എന്നിവർ പങ്കെടുത്തു .

പ്രമേഹ ചികിത്സയിലെ നൂതന മരുന്നുകളെപറ്റിയും അതിന്റെ ഉപയോഗത്തെ പറ്റിയും എൻഡോക്രൈനോളജിസ്റ് ഡോ.വിമൽ എം വി. അഭിപ്രായപ്പെട്ടു. ഏറ്റവും പുതിയ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ മരുന്നുകൾ അതിസങ്കീർണമായ പ്രമേഹ രോഗത്തെ പോലും ചികിത്സിക്കാൻ പര്യാപ്തമാണെണെന്നും ഈ രംഗത്ത് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.ഇന്സുലിന്റെ ഉപയോഗത്തിന്റെ വിവിധ വശങ്ങളെ പറ്റി കോഴിക്കോട് മെഡിക്കൽ കോളേജിലെ ജന: മെഡിസിൻ പ്രൊഫസർ ഡോ ആർ. ചാന്ദിനി സംസാരിച്ചു
പുതിയ കാലഘട്ടത്തിൽ നൂതന ടെക്നോളജികളുടെ ഉപയോഗം, പ്രമേഹം കണ്ടെത്തുന്നതിനും അതിന്റെ ചികിത്സയിലും ഉണ്ടാക്കുന്ന സ്വാധീനത്തെ പറ്റി തിരുവന്തപുരം ജ്യോതി ദേവ് ഇൻസ്റ്റിട്യൂട്ടിലെ ഡോ അരുൺ ശങ്കർ, യുവാക്കളിലെ പ്രമേഹത്തിന്റെ പ്രശ്നങ്ങകളും വകഭേദങ്ങളെ പറ്റിയ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോ സുനിൽ പ്രശോഭ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

‘പ്രമേഹം ഒരിക്കൽ ആരംഭിച്ചാൽ സ്ഥിരമായി മാറുമോ’? എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ അനുകൂലമായും പ്രതികൂലമായും ഉള്ള ഘടകങ്ങളെ എനോഡോക്രൈനോളജിസ്റ് ഡോ രാജു ഗോപാൽ , ഡോ ഹനീഫ് എം എന്നിവർ പങ്കെടുത്തു . കേരളത്തിക്കകത്തും പുറത്തുമായി നിരവധി ഡോക്ടർമാർ ഡിജിറ്റൽ പ്ലാറ്റഫോമിൽ നടന്ന ചർച്ചകളിൽ പങ്കെടുത്തു .

ഓർഗനൈസിംഗ് ചെയര്മാൻ ഡോ ബാലകൃഷ്ണൻ വള്ളിയോട് , സെക്രട്ടറി ഡോ അർജുൻ. ആറ്, ഡോ ജോ ജോർജ് , ഡോ പ്രശാന്ത് മാപ്പ, മീഡിയ കൺവീനർ ഡോ സുൽഫിക്കർ അലി നേതൃത്വം നൽകി .പങ്കെടുത്ത ഡോക്ടർമാർക്ക് സർട്ടിഫിക്കറ്റുകളും മെഡിക്കൽ കൗൺസിലിൻറെ പ്രത്യേക സിഎംഇ ക്രെഡിറ്റ് സ്കോറുകളും ലഭ്യമാക്കിയിരുന്നു.ഡോ ബിജോയ് ആൻറണി, ഡോ മുരളി ഗോപാൽ, ഡോ അനിത നമ്പ്യാർ, ഡോ സിമി കുര്യൻ, ഡോ പി വി ഭാർഗവൻ, ഡോ ഷാജി എ, ഡോ പ്രമോദ് വി കെ, ഡോ ശ്രീനാഥ് ഭട്ട്, ഡോ രാധാകൃഷ്ണൻ എപി, ഡോ പി പി വാസുദേവൻ, ഡോ ജയലക്ഷ്മി ആർ കുറുപ്പ്, ഡോ ജനാർദ്ദന നായിക്ക്, ഡോ അജിത് കുമാർ ശിവശങ്കരൻ, ഡോ ഹരീഷ് കുമാർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!