/
4 മിനിറ്റ് വായിച്ചു

കോട്ടയം മലയോര മേഖലകളില്‍ കനത്ത മഴ; വെള്ളാനിയില്‍ ഉരുള്‍പൊട്ടല്‍

കോട്ടയം> കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ കനത്ത മഴ.കൃഷിനാശമുണ്ടായി. ഒരു റബ്ബര്‍ മെഷ്യന്‍പുര ഒഴുകിപ്പോയി. റോഡില്‍ മുഴുവന്‍ കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്‌

തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലുണ്ടായി.വെള്ളാനി പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. ആളപായമില്ലെന്നാണ് വിവരം. മീനച്ചിലാറിന്റെ കൈവഴികളിലെല്ലാം ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ തീക്കോയി വില്ലേജിലെ വെളിക്കുളം സ്‌കൂളില്‍ റവന്യൂ വകുപ്പ് ക്യാമ്പ് തുറന്നു.

കനത്ത മഴയെത്തുടര്‍ന്ന് വാഗമണ്‍ റോഡിലും മണ്ണിടിച്ചിലുണ്ടായി. മംഗളഗിരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. തീക്കോയി, അടുക്കം, ഒറ്റയീട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!