/
8 മിനിറ്റ് വായിച്ചു

കുട്ടി എഞ്ചിനീയർമാർ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ സ്കൂൾ ബാങ്ക് & സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്റർ കുറ്റ്യാട്ടൂരിൽ

കുറ്റ്യാട്ടൂർ കെ എ കെ എൻ എസ് എ യു പി സ്കൂളിൽ കേരളത്തിലെ ആദ്യത്തെ സ്കൂൾ ബാങ്കും സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്ററിന്റെയും ഓഫീസ് കെട്ടിടം കുട്ടി എഞ്ചിനീയർമാർ നിർമ്മിക്കും.
മയ്യിൽ എയ്സ് ബിൽഡേഴ്സിലെ എൻജിനിയേഴ്സ് & ആർകിടെക്ട് ടീമിൻ്റെ നേതൃത്വത്തിൽ കെട്ടിടം രൂപകല്പന ചെയ്യുന്നതിനും നിർമാണ പ്രവർത്തനം നടത്തുന്നതിനും കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകും. കുട്ടികൾ തന്നെ സ്കൂൾ പരിസരത്ത് സ്ഥലം കണ്ടെത്തി ആണ് നിർമ്മാണം നടത്തുക.

കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തി ഗണിത പഠനം പരിപോഷിപ്പിക്കാനും ഒരു പൊതു സ്ഥാപനത്തെ നേരിട്ട് അടുത്തറിയാനും ആണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ വായ്പ സൗകര്യവും എ ടി എം സൗകര്യവും ബാങ്കിൽ ഉണ്ടാകും.

ഇവിടെ അസിസ്റ്റന്റ് മാനേജർ, കാഷ്യർ, ക്ലാർക്ക് തസ്തികയിൽ കുട്ടികൾ തന്നെ പഠനത്തോട് ഒപ്പം ജോലി ചെയ്യുന്നു എന്ന പ്രേത്യേകതയും ഉണ്ട്. ഒ എം ആർ പരീക്ഷയും അഭിമുഖവും നടത്തിയാണ് കുട്ടി ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. ഇവർക്ക് മാസ ശമ്പളവും നൽകും.

സ്കൂൾ ബാങ്കിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്ററിൽ കുട്ടികളിലെ സംരംഭക ആശയങ്ങൾ കണ്ടെത്തി വളർത്തി എടുത്ത് സ്കൂൾ ബാങ്കിന്റെ ധന സഹായത്താൽ ഒരു സംരംഭം തുടങ്ങാൻ കുട്ടിയെ പ്രാപ്തരാക്കും. ഇതിലൂടെ വർഷം 100 കുട്ടികളെ ഒരു സ്വയംതൊഴിൽ പഠിപ്പിച്ചെടുക്കും. സ്കൂൾ പി ടി എ ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!