/
9 മിനിറ്റ് വായിച്ചു

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ് ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ : ആതുരസേവന രംഗത്ത് തൊഴില്‍ സാധ്യതകള്‍ സ്വപ്‌നം കാണുന്നവര്‍ക്കായി നബാര്‍ഡിന്റെ പിന്തുണയോടെ ആസ്റ്റര്‍ മിംസ് കണ്ണൂരും, ആസ്റ്റര്‍ വളണ്ടിയേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജി ഡി എ) കോഴ്‌സ് ആരംഭിച്ചു. ബഹു. കണ്ണൂര്‍ മേയര്‍ ശ്രീ. ടി. ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ‘ ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ഏറ്റവും ശ്രദ്ധേയമായ ആതുരസേവന ശൃംഖല എന്ന നിലയില്‍ ആസ്റ്റര്‍ ഗ്രൂപ്പില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സ്വാഭാവികമായും ആഗോളതലത്തില്‍ ജോലിക്കായുള്ള മത്സരത്തില്‍ മുന്‍ഗണന ലഭിക്കും, അത്തരം സാധ്യതകള്‍ ഉള്ളതിനാലാണ് നബാര്‍ഡ് പോലുള്ള സംഘടനകള്‍ ഈ സംരംഭത്തോട് സഹകരിക്കുന്നത്’ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മേയര്‍ ശ്രീ. ടി. ഒ. മോഹനന്‍ പറഞ്ഞു. നബാര്‍ഡ് കണ്ണൂര്‍ എ ജി എം ശ്രീ. ജിഷിമോന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. നിലവില്‍ മുപ്പതോളം വിദ്യാര്‍ത്ഥികളാണ് കോഴ്‌സില്‍ പഠിതാക്കളായി ചേര്‍ന്നിരിക്കുന്നത്.

ശ്രീ. ദാമോദരന്‍ കെ (പ്രസിഡണ്ട്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത്) അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീമതി ഷീബ സോമന്‍ (ചീഫ് നഴ്‌സിങ്ങ് ഓഫീസര്‍, ആസ്റ്റര്‍ മിംസ് കണ്ണൂര്‍) സ്വാഗതം പറഞ്ഞു. ജി ഡി എ കോഴ്‌സിനെ കുറിച്ചു, സാധ്യതകളെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും ശ്രീ. മുഹമ്മദ് ഹസീം (ഹെഡ്, ആസ്റ്റര്‍ വളണ്ടിയേഴ്‌സ് മലബാര്‍ ലീഡ്) വിശദീകരിച്ചു. ശ്രീ. വിപിന്‍ ജോര്‍ജ്ജ് (എ ജി എം, ആസ്റ്റര്‍ മിംസ് കണ്ണൂര്‍), ശ്രീ. സുരേഷ് ജി നായര്‍ (എ ജി എം, എച്ച്. ആര്‍, ആസ്റ്റര്‍ മിംസ് കണ്ണൂര്‍) എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ശ്രീമതി രാധിക (ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍) നന്ദിപറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!