/
3 മിനിറ്റ് വായിച്ചു

കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

തളിപ്പറമ്പ് | വിൽപനക്കായി കൊണ്ടുവന്ന 610 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി.

പശ്ചിമ ബംഗാൾ സ്വദേശി ജനിക് ഷെയ്ഖിനെ (29) ആണ് തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

മുയ്യം, ബാവുപ്പറമ്പ പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ പൂവത്തുംകുന്ന് വെച്ചാണ് യുവാവ് പിടിയിലായത്. സിവിൽ എക്സൈസ് ഓഫീസർ ശ്രീകാന്ത് ടി വി, വിനീത് പി ആർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!