/
5 മിനിറ്റ് വായിച്ചു

മലപ്പട്ടം റോഡിൽ ചെളി നിറഞ്ഞ് തെന്നി വീണ് അപകടങ്ങൾ

മലപ്പട്ടം | മലപ്പട്ടം മുനമ്പ് കടവ് ഭാഗത്ത് ദേശീയപാത നിർമാണത്തിനായി മണ്ണ് എടുക്കുന്നതിനാൽ റോഡിൽ ചെളി നിറഞ്ഞ് അപകടങ്ങൾ പതിവാകുന്നു. മലപ്പട്ടം വെസ്റ്റ്‌ഹിൽ ഭാഗം മുതൽ മുനമ്പ് കടവ് പാലം വരെയുള്ള റോഡിൽ ചെളിമണ്ണ് ഒഴുകുന്ന അവസ്ഥയാണ്.
മഴ പെയ്തതോടെ ചെളി നിറഞ്ഞ് വാഹനങ്ങൾ പതിവായി തെന്നി വീണ് അപകടം ഉണ്ടാകുകയാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. വാഹനങ്ങൾ ബ്രേക്ക് പിടിച്ച് നിർത്താൻ കഴിയുന്നില്ലെന്നും ഡ്രൈവർമാർ പറയുന്നു. മഴ ശക്തമായതോടെ റോഡ് മുഴുവൻ ചെളി നിറഞ്ഞ സ്ഥിതിയാണ്.
നിലവിലുള്ള റോഡിനെക്കാളും താഴ്ചയിലാണ് മണ്ണെടുപ്പ് നടക്കുന്നത്. സമീപത്തെ വീടുകൾക്കും മണ്ണെടുപ്പ് ഭീഷണി ആകുന്നുണ്ട്. കൂടുതൽ അപകടങ്ങളുണ്ടാകും മുൻപ് അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!