വോട്ടര്‍ ഐഡി കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട വിധം
ഘട്ടം 1: വോട്ടേഴ്‌സ് പോര്‍ട്ടലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://voterportal.eci.gov.in സന്ദര്‍ശിക്കുക.
ഘട്ടം 2: ഇന്ത്യയില്‍ താമസക്കാരനാണെങ്കില്‍ ഫോം 6 പൂരിപ്പിക്കുക. എന്‍ ആര്‍ ഐ ആണെങ്കില്‍ ഫോം 6എ- യില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഓണ്‍ലൈനായി അപേക്ഷിക്കാന്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവയും മറ്റ് വിവരങ്ങളും നല്‍കി രജിസ്റ്റര്‍ ചെയ്യുക. മുമ്പ് രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറോ വോട്ടേഴ്‌സ് ഐഡി കാര്‍ഡ് നമ്പറോ നല്‍കി ഒടിപി ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക. ഒടിപി ഉപയോഗിച്ച്
പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാം.
ഘട്ടം 4: വിശദാംശങ്ങള്‍ നല്‍കി ആവശ്യമായ ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്യുക
ഘട്ടം 5: സബ്മിറ്റ് ക്ലിക്ക് ചെയ്യുക
ഘട്ടം 6: അപേക്ഷ സമര്‍പ്പിച്ചാല്‍ ഇമെയില്‍ ലഭിക്കും. ഈ ഇമെയിലില്‍ ഒരു വ്യക്തിഗത വോട്ടേഴ്സ് ഐഡി പേജിലേക്കുള്ള ലിങ്ക് ഉണ്ടായിരിക്കും. ഈ പേജിലൂടെ വോട്ടര്‍ ഐഡി അപേക്ഷ ട്രാക്ക് ചെയ്യാന്‍ കഴിയും. ഒരു മാസത്തിനകം വോട്ടര്‍ ഐഡി കാര്‍ഡ് ലഭിക്കും.