6 മിനിറ്റ് വായിച്ചു

ബി ജെ പി ജില്ലാ നേതൃയോഗം

കണ്ണൂര്‍: 1960 മുതല്‍ കേരളത്തില്‍ വേരുറപ്പിച്ച സിപിഎമ്മും കോണ്‍ഗ്രസ്സും നേതൃത്വം നല്‍കുന്ന ഇടത് വലത് മുന്നണികളുടെ വേരുകള്‍ ജീര്‍ണ്ണിച്ചിരിക്കുകയാണെന്ന് ബജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ജനതാപാര്‍ട്ടിക്ക് പ്രവര്‍ത്തിച്ച് മുന്നോട്ട് പോകാനുള്ള വളരെ അനുകലമായ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. നമ്മുടെ ദീര്‍ഘകാല പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം. അതോടൊപ്പം കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും വോട്ട് വർധനവുണ്ടായി. ഇത് ജനങ്ങളുടെ മനോഭാവത്തിലുണ്ടായ മാറ്റത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗങ്ങളായ എ. ദാമോദരന്‍, പി.കെ. വേലായുധന്‍, സി. രഘുനാഥ്, സംസ്ഥാന സെകട്ടറി അഡ്വ. കെ. ശ്രീകാന്ത്, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.ആര്‍. സുരേഷ് സ്വാഗതവും ബിജു ഏളക്കുഴി നന്ദിയും പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!