5 മിനിറ്റ് വായിച്ചു

എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി കേരള ബാങ്ക് റീജിയണൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

മഹാരാജാവ് ചമഞ്ഞ പിണറായി വിജയനെകൊണ്ട് ജനങ്ങളുടെ ദാസനാണെന്നു പറയിപ്പിച്ചത് ജനാധിപത്യത്തിൻ്റെ ശക്തിയാണെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടി തിരുത്തണമെന്നും കേരള ബാങ്കിലെ ജീവനക്കാരുടെ ഡി.എ കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ജീവനക്കാരുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി കേരള ബാങ്ക് റീജിയണൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് കെ. പി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ്‌ കുമാർ കൂവേരി, മുണ്ടേരി ഗംഗാധരൻ, യൂണിയൻ സെൻട്രൽ കമ്മിറ്റി മെമ്പർ പി. സുനിൽകുമാർ, വിനോദ്കുമാർ. പി, ടി. പി. സാജിദ്, രേഖ കുപ്പത്തി, ജോളിപോൾ തുടങ്ങിയവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!