5 മിനിറ്റ് വായിച്ചു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാവുക: എം വി ജയരാജൻ

കണ്ണൂർ : ജില്ലയിൽ അതിതീവ്ര മഴയിലും കാലവർഷക്കെടുതികളിലും ദുരിതനമനുഭവിക്കുന്നവരെ സഹായിക്കാൻ മുഴുവൻ പാർട്ടി പ്രവർത്തകരും രംഗത്തിറങ്ങണമെന്ന്‌ സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. വീടുകൾ, കൃഷിയിടങ്ങൾ, റോഡുകൾ എന്നിവയ്‌ക്കെല്ലാം നാശം നേരിട്ടിട്ടുണ്ട്‌. ചിലയിടങ്ങളിൽ വെളളം കയറിയിട്ടുമുണ്ട്‌. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ്‌ കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ പ്രവചനം.


മഴക്കെടുതിയിൽപ്പെട്ടവരെ മാറ്റിപാർപ്പിക്കുന്നന്നതിനും അവർക്ക്‌ ആവശ്യമായ സഹായം നൽകാനും റോഡുകളിലും മറ്റും പൊട്ടിവീഴുന്ന മരങ്ങൾ മുറിച്ച്‌ നീക്കി ഗതാഗതം സുഗമമാക്കാനും പ്രവർത്തകർ രംഗത്തിറങ്ങണം. വിവിധ വകുപ്പുകൾ നടത്തുന്ന ദുരിതാശ്വാസ നടപടികളുമായി സഹകരിച്ച്‌ പ്രവർത്തിക്കണം. അതോടൊപ്പം രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും പകർച്ച വ്യാധികൾ തടയുന്നതിനുള്ള നടപടികൾക്ക്‌ പിന്തുണയുമായി ഒപ്പമുണ്ടാവണമെന്നും എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!