കണ്ണൂർ: ഇരിട്ടി താലൂക്ക് കൊട്ടിയൂർ വില്ലേജിൽ അമ്പായത്തോട് – പാൽചുരം റോഡിൽ ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചൽ ഉണ്ടായതിനാൽ സുരക്ഷാ പ്രവൃത്തികൾ നടത്തുന്നതിന്റെ ഭാഗമായി 18-07-2024 മുതൽ ഒരാഴ്ച്ചത്തേക്ക് ഭാരവാഹന ഗതാഗതം നിരോധിച്ചു. ആയതിനാൽ വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രസ്തുത റോഡിൽ കൂടിയുള്ള രാത്രി ഗതാഗതവും പൂർണ്ണമായി നിരോധിച്ചു.