5 മിനിറ്റ് വായിച്ചു

കേരളത്തിലെ ബിജെപിയുടെ വിജയത്തിന് പിന്നിൽ പിന്നോക്ക വിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണ ; എൻ ഹരിദാസ്

പിന്നോക്ക വിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് കേരളത്തിലെ ബിജെപിയുടെ വിജയത്തിന് പിന്നിലെന്നും, തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിൽ അത്യുഗ്രൻ വിജയവും മറ്റ് മണ്ഡലങ്ങളിൽ വൻ മുന്നേറ്റവും നടത്താൻ എൻ ഡി എ ക്ക് കഴിഞ്ഞത് ഇതിനാലാണെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്. ഒ ബി സി മോർച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തിൽ ബി.ജെ.പി തീരുമാനിച്ച അമ്മയ്ക്ക് ഒരു മരം എന്ന പദ്ധതി ഒബിസി മോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിൽ 500 ഓളം ഫല വൃക്ഷത്തൈകൾ നടാൻ തീരുമാനിച്ചു. യോഗത്തിൽ ഒ.ബി.സി മോർച്ച ജില്ലാ അധ്യക്ഷൻ വിജയൻ വട്ടിപ്രം അധ്യക്ഷത വഹിച്ചു. ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം അനീഷ് കുമാർ സംസാരിച്ചു. മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് അജയകുമാർ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി അജയ് മുരളി നന്ദിയും പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!