മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നേതൃസംഗമം ഡിസി സി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കരുത്ത് പകരുന്നതിൽ പോഷക സംഘടന എന്ന നിലയിൽ മഹിളാ കോൺഗ്രസ് ഒന്നാമതാണെന്നും ജില്ലയിൽ എല്ലാ മേഖലകളിലും നിറഞ്ഞ സാന്നിധ്യവും മികച്ച പ്രവർത്തന മികവുമാണ് പ്രവർത്തകർ കാഴ്ചവെക്കുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. എ ഐ സി സി മെമ്പർ വി എ നാരായണൻ ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. മുഖ്യമന്ത്രി ആയിരുന്നപ്പോൾ സാധാരണക്കാർക്കു വേണ്ടി കാരുണ്യ വെനഫലൻ്റ് പദ്ധതി അടക്കം 32 ഓളം പദ്ധതികളിൽ ഭേദഗതി കൊണ്ടുവന്നതുൾപ്പടെ സാധാരണ ജനങ്ങൾക്ക് വേണ്ടി ജീവിച്ച ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് വി എ നാരായണൻ പറഞ്ഞു.
ജില്ലാ ഭാരവാഹികൾ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചു. ഒരു വർഷം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ മീറ്റിംഗുകളിൽ പങ്കെടുത്ത ജില്ലാ ജനറൽ സെക്രട്ടറി ഉഷ അരവിന്ദ്, ബ്ലോക്ക് പ്രസിഡണ്ട്മാരായ കെ ഉഷാകുമാരി, കെ കെ ഗീത, എൻ പി പത്മജ, പ്രമീള രാജൻ എന്നിവരെ അനുമോദിച്ചു. ബാങ്കോക്കിൽ വച്ച് നടന്ന ഏഷ്യാ പസഫിക് റീജിയൻ വനിത സംഗമത്തിൽ പങ്കെടുത്ത ഗീത കൊമ്മേരി , അർബൻ ബാങ്ക് ഡയരക്ടറായി തിരഞ്ഞെടുത്ത പി ടി ആശ പി.ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലയുടെ ചാർജ് വഹിക്കുന്ന സംസ്ഥാന സെക്രട്ടറി കെ സിന്ധു, വൈസ് പ്രസിഡണ്ട് രജനി രമാനന്ദ്, സെക്രട്ടറിമാരായ ടി.സി. പ്രിയ , നസീമ ഖാദർ, ഇ പി ശ്യാമള , ജില്ല ജനറൽ സെക്രട്ടറി ഉഷ അരവിന്ദ്, തുടങ്ങിയവർ സംസാരിച്ചു