പ്രകൃതി ദുരന്തത്തിൽ കഷ്ടപ്പെടുന്ന വയനാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂർ ജില്ലയിലെ മുഴുവൻ പെൻഷൻകാരും കഴിവിന്റെ പരമാവധി സഹായം നൽകണമെന്ന് കെ.എസ്.എസ്.പി.യു കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. കണ്ണൂർ പെൻഷൻ ഭവനിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.രാഘവൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി വി.പി. കിരൺ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ. കരുണാകരൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം ഇ മുകുന്ദൻ, ജില്ലാ ഭാരവാഹികളായ പി.പി.ദാമോദരൻ, വനജാക്ഷി. കെ, ടി.ആർ. സുശീല, എം. വി. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.