4 മിനിറ്റ് വായിച്ചു

കൗമുദി ടീച്ചർ ചരമ ദിനം ആചരിച്ചു

സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ സുവർണ്ണ ചരിത്രം രചിച്ച കൗമുദി ടീച്ചറുടെ ഓർമ്മകൾക്ക് ഇന്നേക്ക് 15 വർഷം. ചരമ ദിനാചരണത്തിന്റെ ഭാഗമായി കാടാച്ചിറയിലെ കൗമുദി ടീച്ചറുടെ സ്മൃതി കുടീരത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് നടന്ന അനുസ്മരണ യോഗം ഡി സി സി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കൗമുദി ടീച്ചറുടെ ത്യാഗദീപ്തമായ ഓർമ്മകൾ എക്കാലവും ഓർക്കപ്പെടുമെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.

കടമ്പൂർ മണ്ഡലം പ്രസിഡണ്ട് സി ഒ രാജേഷ് അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ കെ സി മുഹമ്മദ് ഫൈസൽ, പുതുക്കുടി ശ്രീധരൻ, കെ വി ജയരാജൻ, സനൽ കാടാച്ചിറ, പി കെ വി അനീഷ്, പി വി പ്രേമവല്ലി, മമ്പറം ദിവാകരൻ, രാജീത് സർക്കാർ തുടങ്ങിയവർ സംസാരിച്ചു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!