10 മിനിറ്റ് വായിച്ചു

ബസ് റൂട്ട് രൂപവത്കരണം; അഴീക്കോട് മണ്ഡലം ജനകീയ സദസ്സ് സെപ്റ്റംബർ ആദ്യവാരം

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി സർക്കാരിൻ്റെ ബസ് റൂട്ട് രൂപവത്കരണവുമായി ബന്ധപ്പെട്ട അഴീക്കോട് മണ്ഡലം തല ജനകീയ സദസ്സിന്റെ പ്രഥമ ആലോചനയോഗം ചേർന്നു. മണ്ഡലത്തിലെ ബസ് സർവീസ് ഇല്ലാത്ത പ്രദേശങ്ങളെ ടൗണുമായി ബന്ധപ്പെടുത്താനും ലാഭകരമായ പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കാനുമായി ജനങ്ങളുടെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് സമർപ്പിക്കാൻ സെപ്റ്റംബർ ആദ്യവാരം ജനകീയ സദസ്സ് സംഘടിപ്പിക്കുമെന്ന് കെ.വി സുമേഷ് എം.എൽ.എ അറിയിച്ചു.


മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഗ്രാമീണ മേഖലയിൽ ബസ് സർവ്വീസ് ഇല്ലാത്തതും സർവീസ് നിന്നു പോയതുമായ ഇടങ്ങളിൽ സർവ്വീസ് നടത്തുന്നതും , യാത്ര ക്ലേശം നേരിടുന്ന, നിലവിലെ റൂട്ട് നിർത്തലാക്കിയ സ്ഥലങ്ങളിലെ സ്വകാര്യ പുതു ബസ് റൂട്ടുകളുടെ സാധ്യതയും പരിശോധിക്കും. മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരോടും ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് മെമ്പർമാരോടും ജനങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് റൂട്ട് സംബന്ധിച്ച ആവശ്യങ്ങൾ ക്രോഡീകരിച്ച് സമർപ്പിക്കാൻ നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് ഉടമകൾ എന്നിവരുടെ അഭിപ്രായവും തേടും. ചർച്ചകൾക്ക് ശേഷം പുതിയ റൂട്ടുകൾ അന്തിമമാക്കി സർക്കാരിന് സമർപ്പിക്കും.

ചിറക്കൽ ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ കെ.വി സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കണ്ണൂർ ആർ.ടി.ഒ സി.യു മുജീബ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ.ടി.സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജിഷ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി ശ്രുതി, കെ അജീഷ്, കേ.രമേശൻ, പി പി ഷമീമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ നിസാർ വായിപ്പറമ്പ്, ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!