5 മിനിറ്റ് വായിച്ചു

വയോജനങ്ങളെ ചേർത്തു നിർത്തേണ്ടത് നമ്മുടെ കടമ; മേയർ മുസ്‌ലിഹ്‌ മഠത്തിൽ

വയോജനങ്ങൾ സമൂഹത്തിന് ചെയ്ത സേവനം വിലപ്പെട്ടതാണെന്നും, അവരെ പാർശ്വവത്കരിക്കാതെ ചേർത്ത് നിർത്തണമെന്നും അവരുടെ ആരോഗ്യ പരിപാലനം നമ്മുടെ കടമയാണെന്നും കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ്‌ മഠത്തിൽ അഭിപ്രായപ്പെട്ടു. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ്മിഷൻ, കണ്ണൂർ കോർപറേഷൻ, കാപ്പാട് ആയുർവേദ ഡിസ്‌പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തിലാനൂർ യു പി സ്കൂളിൽ വച്ച് നടന്ന സൗജന്യ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോർപറേഷൻ 30 ആം ഡിവിഷൻ കൗൺസിലർ രജനി കെ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ കെ നിർമല, മെഡിക്കൽ ഓഫീസർ ഡോ ലയ ബേബി, ഡോ. ശ്രുതി ലക്ഷ്മൺ, ഡോ പി ശ്രുതി, സി പ്രസീന എന്നിവർ സംസാരിച്ചു. വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ സുസ്ഥിതിക്ക് യോഗയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഡോ പി സുജിത്ര ക്ലാസ്സെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!