മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തരമായി പൊതു വിപണിയിൽ ഇടപെടുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
കണ്ണൂർ ടൗണിൽ നടന്ന പ്രകടനത്തിന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്, കെ പി സി സി മെമ്പർമാരായ അഡ്വ. ടി.ഒ. മോഹനൻ, കെ സി മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ, റിജിൽ മാക്കുറ്റി, ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര, ടി ജയകൃഷ്ണൻ, കല്ലിക്കോടൻ രാകേഷ്, സി അനൂപ്, നാമത്ത് ഗിരിശൻ, ബിന്ദു പയ്യാമ്പലം, ശ്രീലത താളിക്കാവ് , ഡുഡു ജോർജ്, ഹസീബ് ഹസ്സൻ തുടങ്ങിയവർ നേതൃത്വം നൽകി. കേരളത്തിലെ മുഴുവൻ മണ്ഡലം തലങ്ങളിലും കെപിസിസി ആഹ്വാന പ്രകാരം നടന്ന പന്തം കൊളുത്തി പ്രകടനത്തിന്റെ ഭാഗമായി ജില്ലയിലെ 132 മണ്ഡലങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്തി.