9 മിനിറ്റ് വായിച്ചു

ബ്രിക്സ് രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുമായി ഗവേഷണ വിദ്യാർത്ഥികൾക്ക് സംവാദത്തിന് അവസരം

മംഗലാപുരം: ബ്രിക്സ് രാജ്യങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന അന്താരാഷ്ട്ര ബയോ ഫോട്ടോണിക്സ് സമ്മേളനത്തിന് ഇതാദ്യമായി ഇന്ത്യയിൽ മണിപ്പാൽ സർവകലാശാല അറ്റോമിക് ആൻ്റ് മോളിക്യുലർ ഫിസിക്സ് വേദിയാവുന്നു. 2024 ഒക്ടോബർ 3
മുതൽ 5 വരെയുള്ള ദിവസങ്ങളിലാണ്
ബ്രിക്സ് രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന സമ്മേളനം മണിപ്പാൽ സർവകലാശാലയിൽ നടക്കുക. പ്രശസ്ത റഷ്യൻ ശാസ്ത്രജ്ഞൻ പ്രഫ. വലറി ടുഷിനാണ് ശാസ്ത്ര ഗവേഷകരുടെ സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.ബ്രസീൽ , ചൈന, ദക്ഷിണാഫ്രിക്ക, ഇന്ത്യ തുടങ്ങിയ വിവിധരാജ്യങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞരാണ് സമ്മേളനത്തിനെത്തുക. വിവിധതരം ലേസറുകളും അത്യന്താധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച്
വൈദ്യശാസ്ത്ര ഗവേഷണ പദ്ധതികൾക്ക് സമ്മേളനത്തിൽ തുടക്കം കുറിക്കും. ഇന്ത്യയിലെ ഗവേഷണ വിദ്യാർത്ഥികൾക്ക് ബ്രിക്സ് രാജ്യങ്ങളിലെ ശാസ്ത്രജ്ഞർക്കൊപ്പം ചേർന്ന് ഗവേഷണ പഠനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതകൾ സമ്മേളനത്തിലൂടെ വഴി തുറന്നു കിട്ടും.

കഴിഞ്ഞ 20 വർഷമായി പ്രൊഫ സന്തോഷ് ചിടങ്ങിലിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഗവേഷണ പദ്ധതികളാണ് ബ്രിക്സ് രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുടെ ഒത്തു ചേരലിന് മണിപ്പാൽ സർവകലാശാല വേദിയാവാൻ കാരണം. ഇന്ത്യൻ ശാസ്ത്ര ഗവേഷണ സംഘത്തെ നയിക്കുന്നത് മലയാളിയായ പ്രൊഫ സന്തോഷ് ചിടങ്ങിലാണ്.
വിവിധ സർവകലാശാലകളിൽ നിന്ന് ഗവേഷണ വിദ്യാർത്ഥികൾ സമ്മേളനത്തിനെത്തും.

താല്പര്യമുള്ള കേരളത്തിലെ ശാസ്ത്ര ഗവേഷണ
വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി
പ്രൊഫ സന്തോഷ് ചിടങ്ങലിനെ ബന്ധപ്പെടണമെന്ന് മണിപ്പാൽ സർവകലാശാല അറിയിച്ചു.
ഫോൺ നമ്പർ: 09880092 297

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!