ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും മലബാർ ക്യാൻസർ സെൻ്ററും ചേർന്ന് നടത്തുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ കീമോതെറാപ്പി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കീമോതെറാപ്പി അഡ്മിനിസ്ട്രേഷൻ, രോഗിയുടെ നിരീക്ഷണം, വിലയിരുത്തൽ, പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യൽ, മരുന്നുകളുടെ പ്രയോഗം, രോഗി പരിചരണം എന്നിവയുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലാണ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കരിയർ ബ്രേക്ക് വന്നിട്ടുള്ള നഴ്സിംഗ് ബിരുദധാരികൾക്ക് വിജയകരമായി ജോലിയിൽ തിരികെ പ്രേവേശിക്കാനുള്ള മികച്ചൊരു അവസരമാണിത്.യോഗ്യത: നഴ്സിംഗ് രജിസ്ട്രേഷനുള്ള ജിഎൻഎം അല്ലെങ്കിൽ ബിഎസ്സി/എംഎസ്സി നഴ്സിംഗ്
ദൈർഘ്യം: 360 മണിക്കൂർ (ഓഫ്ലൈൻ ക്ലാസ്)
ക്ലാസ് ടൈമിംഗ്: തിങ്കൾ മുതൽ ശനി വരെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ.
സെൻ്റർ : മലബാർ ക്യാൻസർ സെൻ്റർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്), മൂഴിക്കര, തലശ്ശേരി.
കോഴ്സ് ഫീസ്: 20,000 രൂപ (സ്കിൽ ലോൺ ലഭ്യമാണ്)
താൽപ്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാം. https://forms.gle/EYrafiJqTTGakzXGA
ഫോൺ: 8921437131, 9495999641
സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ കീമോതെറാപ്പി നഴ്സിംഗ്; അപേക്ഷ ക്ഷണിച്ചു
Image Slide 3
Image Slide 3