അന്തർദേശീയ അഹിംസാ ദിനമായ ഒക്ടോബർ 2 ന് സമാധാനത്തിനും അഹിംസക്കും വേണ്ടിയുള്ള ലോക മാർച്ച് മധ്യഅമേരിക്കയിലെ സൈന്യത്തെ പൂർണമായും പിൻവലിച്ച രാജ്യമായ കോസ്റ്ററിക്കയിൽ നിന്ന് പ്രയാണം ആരംഭിച്ചു. അഞ്ച് ഭൂഖണ്ഡങ്ങളിലെ നൂറിൽ പരം രാജ്യങ്ങൾ സന്ദർശിക്കുന്ന മാർച്ച് നവംബർ ആദ്യ വാരം കേരളത്തിൽ എത്തും.മാർച്ചിനെ കണ്ണൂരിലേക്ക് സ്വാഗതം ചെയ്ത് വേൾഡ് വിതൗട്ട് വാർ ആൻഡ് വയലൻസ് പ്രവർത്തകർ ഗാന്ധി സ്ക്വയറിൽ ആഹ്ലാദ പ്രകടനം നടത്തി. രാജൻ കോരമ്പേത്ത് അധ്യക്ഷത വഹിച്ചു. മോഹനൻ പൊന്നമ്പത്ത്, എം.കെ. ദിവാകരൻ, യു.കെ. ബി. നമ്പ്യാർ, കെ. ചന്ദ്രബാബു, മഠത്തിൽ പ്രദീപൻ എന്നിവർ സംസാരിച്ചു.
ലോക മാർച്ചിനെ കണ്ണൂരിലേക്ക് സ്വാഗതം ചെയ്ത് വേൾഡ് വിതൗട്ട് വാർ ആൻഡ് വയലൻസ് പ്രവർത്തകർ
