കണ്ണൂർ:മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഗീയ ധ്രുവീകരണത്തിന്റെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കണ്ണൂർ ചേംബർ ഹാളിൽ നടന്ന സെമിനാർ മുസ്ലിം ലീഗ് നിയമസഭാ പാർട്ടി ഉപലീഡർ ഡോക്ടർ എം.കെ .മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സംസ്ഥാന കൺവീനർ എം എം ഹസ്സൻ , നാസർ ഫൈസി കൂടത്തായി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ മഹമുദ് കടവത്തൂർ, അഡ്വ.കെ.എ. ലത്തീഫ്, കെ.പി .താഹിർ, ഇബ്രാഹിം മുണ്ടേരി, കെ.വി .മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ. തങ്ങൾ, സി കെ മുഹമ്മദ്, അഡ്വ. എംപി മുഹമ്മദലി, ടി.പി .മുസ്തഫ, പി.കെ.സുബൈർ, ബികെ .അഹമ്മദ്, എം.എ. കരീം, നസീർ പുറത്തിൽ, കെ.പി. റംഷാദ്, സി.സീനത്ത് എന്നിവർ പങ്കെടുത്തു.
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു
Image Slide 3
Image Slide 3