/
5 മിനിറ്റ് വായിച്ചു

മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് ഒരു കമ്പനി

മോഹൻലാല്‍ നായകനാകുന്ന ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’  തിയറ്ററുകളിലേക്ക് എത്തുകയാണ്. വൻ വരവേല്‍പ് ചിത്രത്തിന് നല്‍കാനായി ആരാധകര്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ നിറയുകയാണ്. ഇപോഴിതാ മോഹൻലാല്‍ ചിത്രം കാണാൻ ജീവനക്കാര്‍ക്ക് അവധി നല്‍കിയെന്ന്  പികെ ബിസിനസ് സൊല്യൂഷൻ.ചെന്നയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെലി കോളിംഗ് കമ്പനിയാണ് പികെ ബിസിനസ് സൊല്യൂഷൻ. 10 ജീവനക്കാരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. എല്ലാവരും മോഹൻലാല്‍ ചിത്രം കാണാൻ പോകുന്നതിനാല്‍ കമ്പനിക്ക് മൊത്തം ലീവ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പികെ ബിസിനസ് സൊല്യൂഷൻ എം ഡി അഖില്‍ പരമേശ്വരൻ കൗടല്യ  പറഞ്ഞു. കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും തിയറ്ററുകളില്‍ ടിക്കറ്റ് ഉറപ്പാക്കിയിട്ടുണ്ടെന്നും അഖില്‍ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!