//
7 മിനിറ്റ് വായിച്ചു

കോവിഡ് മരണം, കേന്ദ്രം തെറ്റിധരിപ്പിക്കുന്നു; വീണാ ജോർജ്

കോവിഡ് മരണക്കണക്കിൽ കേന്ദ്രം തെറ്റിധരിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് നിർഭാഗ്യകരമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സുപ്രീംകോടതി പോലും കേരളത്തെ അഭിനന്ദിച്ചതാണെന്നും മന്ത്രി പറഞ്ഞു. പുതിയ മാനദണ്ഡമനുസരിച്ച് പരമാവധി ആളുകൾക്ക് ധനസഹായം ലഭിക്കുന്നതിനുള്ള കാര്യങ്ങളാണ് സംസ്ഥാനം ചെയ്യുന്നത്. ഒമിക്രോൺ വിഷയത്തിൽ പരസ്യപ്രതികരണം നടത്തരുതെന്ന് ഡിഎംഒ മാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവരങ്ങൾ പങ്കുവക്കേണ്ടത് സർക്കാറോ ആരോഗ്യമന്ത്രിയോ ഡി എച്ച് എസോ മാത്രം. മറ്റുള്ളവർ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ആരോഗ്യ മന്ത്രിയുടെ ഉത്തരവ്. കോഴിക്കോട് ഡിഎംഒയുടെ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. കേരളത്തിൽ കോവിഡ് മരണം കൂടുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ വകുപ്പിനയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്ചയിൽ 2118 മരണമാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടുമുൻപുള്ള ആഴ്ചയിലേതിനേക്കാൾ കൂടുതലാണെന്നുമായിരുന്നു കത്തിലെ പരാമർശം. തൃശൂർ, കോഴിക്കോട് മലപ്പുറം കൊല്ലം എന്നീ ജില്ലകളിലാണ് ആശങ്ക ഉയർത്തുന്ന തരത്തിൽ മരണസംഖ്യ കൂടുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!