/
5 മിനിറ്റ് വായിച്ചു

വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍, ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും

കൂനൂരില്‍ അപകടത്തിൽപ്പെട്ട വ്യോമസേനാ ഹെലികോപ്ടറിൽ  നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന് വിദഗ്ധ ചികിത്സ. ബെംഗളൂരുവിലെ എയർഫോഴ്‌സ് കമാൻഡ് ആശുപത്രിയിലേക്ക് വരുൺ സിംഗിനെ മാറ്റും. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വരുൺ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററിലാണ്. വരുണ്‍ സിംഗിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു. ബിപിൻ റാവത്ത് അടക്കം 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഊട്ടിക്ക് സമീപം കുനൂരിൽ ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് വ്യോമസേനയുടെ എം.17 ഹെലികോപ്ടര്‍ തകർന്നത്. അതേസമയം ഹെലികോപ്ടറിൽ നിന്ന് പുറത്തെടുക്കുമ്പോൾ ജനറൽ ബിപിൻ റാവത്തിന്  ജീവനുണ്ടായിരുന്നെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എൻ സി മുരളി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!