//
7 മിനിറ്റ് വായിച്ചു

പ്രകൃതി സൗഹൃദ ഉൽപന്നങ്ങളുടെ ബ്രാൻഡഡ് ഷോറൂമായ ബാസ്ത ഇനി കണ്ണൂർ പള്ളിക്കുന്നിലും

ഊർജ സംരക്ഷണത്തിലൂന്നിയ പ്രകൃതി സൗഹൃദ ഉൽപന്നങ്ങളുടെ ബ്രാൻഡഡ് ഷോറൂമായ basta renewable energy pvt LTD കമ്പനിയുടെ അഞ്ചാമത്തെ ഷോറൂം കണ്ണൂർ പള്ളിക്കുന്നിൽ പ്രവർത്തനം ആരംഭിക്കുന്നു .ഡിസംബർ 17 ന് രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഷോറൂമിൻ്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡ് ലോഞ്ച് കെ.വി.സുമേഷ് എം.എൽ.എ നിർവഹിക്കും. ആദ്യവിൽപ്പന കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.വി.ദിവ്യയും ഷോറൂമിലെ ഇക്കോ പ്രൊഡക്ട് സെക്ഷൻ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ മോഹനനും ഉദ്ഘാടനം ചെയ്യും. സൈക്കിളുകളുടെ ആദ്യ വിൽപ്പന മുൻ എം എൽ എ ടി .വി.രാജേഷ് നിർവഹിക്കും. സോളാർ പവർ സ്റ്റേഷനുകൾ ,വാട്ടർ ഹീറ്റർ, ഇൻവെർട്ടർ, ഹോട്ട് വാട്ടർ സൊല്യൂഷൻ, ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവയുടെ ബ്രാൻ്റഡ് ഉൽപന്നങ്ങളാണ് ബസ്ത വിപണിയിലെത്തിക്കുന്നത്.Eco friendly, pocket friendly, power saving and fuel saving എന്ന ലക്ഷ്യത്തിൽ ഊന്നിയ പ്രവർത്തനങ്ങളാണ് കണ്ണൂർ പള്ളിക്കുന്നിലെ ഷോറൂമിൽ നടക്കുക. കണ്ണൂർ മേലെചൊവ്വ സ്കൈ പേൾ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബാസ്ത മാനേജിങ് ഡയറക്ടർ ഹരിദാസ് മംഗലശ്ശേരി ,കെ ടി ബഷീർ ,ഷെറിൽ വരയിൽ ,സൂരജ് ഗോവിന്ദൻ ,യതീന്ദ്രൻഎൻ എന്നിവർ പങ്കെടുത്തു .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!