/
6 മിനിറ്റ് വായിച്ചു

എം പിമാരുടെ സസ്‌പെൻഷൻ: കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കില്ല

രാജ്യസഭാ എം പിമാരുടെ സസ്‌പെൻഷൻ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കില്ല. അഞ്ച് പാർട്ടികളെ മാത്രം സമവായ ചർച്ചയ്ക്ക് വിളിച്ചതിൽ വിയോജിപ്പ് അറിയിച്ചാണ് തീരുമാനം. കോൺഗ്രസ്,ശിവസേന,തൃണമൂൽ,സിപിഎം , സിപിഐ പാർട്ടികളുടെ സഭാനേതാക്കളുമായി സസ്‌പെൻഷൻ പിൻവലിക്കുന്ന കാര്യം ചർച്ച ചെയ്യാമെന്നാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചത്. ഈ പാർട്ടിയിലെ 12 എംപിമാരെയാണ് 29 മുതൽ സസ്‌പെൻഡ് ചെയ്തത്. അംഗങ്ങളെ മൂന്നാഴ്ച പുറത്ത് നിർത്തിയത് സഭയുടെ ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചാണെന്ന് യോഗത്തിൽ പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി. ബിജെപിയോട് ചേർന്ന് നിൽക്കുന്ന പാർട്ടികൾ പോലും എംപിമാർക്ക് പിന്തുണ നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ ചർച്ചയിൽ പങ്കെടുക്കേണ്ട എന്നാണ് യോഗം വിലയിരുത്തിയത്. കഴിഞ്ഞ സമ്മേളത്തിൽ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയ ബുള്ളറ്റിനിൽ സിപിഎം നേതാവ് എളമരം കരീമിന്റെ പേരുണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നാഴ്ചയായി സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ സത്യാഗ്രഹത്തിലാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!