/
4 മിനിറ്റ് വായിച്ചു

മഞ്ചേശ്വരത്ത്‌ 16 വർഷം പഴക്കമുള്ള തിമിംഗല അസ്ഥി പിടിച്ചു

മഞ്ചേശ്വരം > മഞ്ചേശ്വരത്ത് 16 വർഷം പഴക്കമുള്ള തിമിംഗിലത്തിന്റെ അസ്ഥികൂടം വനംവകുപ്പ്‌ പിടിച്ചു.  കണ്വതീർഥ കടപ്പുറത്ത് കർണാടക സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡ്ഡിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
2007ൽ കണ്വതീർഥ കടപ്പുറത്ത് കരക്കടിഞ്ഞ തിമിംഗലത്തെ കൗതുകം കൊണ്ട്‌ ഷെഡ്ഡ്‌ കെട്ടി സൂക്ഷിച്ചതാണെന്നാണ്‌ ഉടമകൾ പറയുന്നത്‌. തിമിംഗല അസ്ഥി സൂക്ഷിക്കുന്നത്‌ കുറ്റകരമാണ്‌. 23 എല്ലിൻ കഷ്‌ണങ്ങളുണ്ട്‌. ഇവ ഡിഎൻഎ പരിശോധനക്ക് അയക്കും. കാസർകോട് ഡിഎഫ്ഒ അഷ്‌റഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റേഞ്ച് ഓഫീസർ സോളമൻ കെ ജോർജ്‌, ഓഫീസർമാരായ കെ ബാബു, ആർ ബാബു, ജയകുമാർ, ബിഎഫ്ഒ സുധീഷ്, നിവേദ്, അമൽ തുടങ്ങിയവർ സംഘത്തിലുണ്ടായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!