//
5 മിനിറ്റ് വായിച്ചു

ക്യാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ക്യാൻസറിനെ നേരത്തെ അറിയാം പ്രതിരോധിക്കാം എന്ന ലക്ഷ്യത്തോട് കൂടി ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ ,കൂത്തുപറമ്പ് നഗരസഭ,കുടുംബശ്രീ ജി ആർ സി, കൂത്തുപറമ്പ് പോലീസ്, ജാലകം കൗൺസിലിംഗ് സെന്റർ, സേവ് ഊർപ്പള്ളി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്.സ്ത്രീകൾക്കുണ്ടാവുന്ന രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ആസ്റ്റർ മിംസ് ഗൈനക്കോളജിസ്റ്റ് ഡോക്ടർ ഭവ്യ സംസാരിച്ചു.

ആസ്റ്റർ മിംസ് കണ്ണൂരിലെ ഓങ്കോളജി വിഭാഗം ഡോക്ടർമാരായ Dr. Rameshan(Gyn Oncology)Dr Abdulla(Surgical oncology,Dr manu (Head & Neck Surgery) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ സുജാത ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ കൂത്തുപറമ്പ ACP പ്രദീപൻ കണ്ണിപോയിൽ
മുഖാതിഥിയായി.കൂത്തുപറമ്പ് എസ്.ഐ സന്ദീപ് അധ്യക്ഷ സ്ഥാനം വഹിച്ചു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!