7 മിനിറ്റ് വായിച്ചു

കുട്ടികൾക്കായി ബഹിരാകാശ വെർച്വൽ റിയാലിറ്റി പ്രദർശനം സംഘടിപ്പിച്ചു

വിദ്യാർത്ഥികൾക്ക് ബഹിരാകാശ ശാസ്ത്ര അറിവുകൾ നൽകുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നികോളാസ് ടെസ്‌ല ടെക്നോളജിയുടെ സഹകരണത്തോടെ തന്നട സെൻട്രൽ യുപി സ്കൂളിൽ കുട്ടികൾക്കായി ബഹിരാകാശ വെർച്വൽ റിയാലിറ്റി പ്രദർശനം സംഘടിപ്പിച്ചു. കണ്ണൂർ നോർത്ത് എ.ഇ.ഒ ഒ സി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ബഹിരാകാശത്ത് ഇന്ന് നടന്നു വരുന്ന പല കാര്യങ്ങളും നാം പാഠപുസ്തകങ്ങൾ വഴിയും അല്ലാതെയും അറിയുന്നുണ്ട്, എന്നാൽ പാഠ പുസ്തകങ്ങളിലെ കാര്യങ്ങൾ നേർക്കാഴ്ച്ചയായി നമ്മുടെ മുന്നിലെത്തുമ്പോൾ അതാണ് യഥാർത്ഥ പഠനമെന്ന് എ.ഇ.ഒ പറഞ്ഞു.

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിലെ ബഹിരാകാശ ശാസ്ത്രജ്ഞന്മാരുടെ പരിശീലനത്തിൽ നിന്നെടുത്ത യഥാർത്ഥ അനുഭവങ്ങളാണ് കുട്ടികൾക്കായി ഒരുക്കിയത്. കുട്ടികളിൽ സ്പേസ് എജുക്കേഷനിൽ അഭിരുചി വളർത്താനും മെച്ചപ്പെട്ട രീതിയിൽ ചിന്തിക്കുവാനും ഉയർന്ന രീതിയിൽ സ്വപ്നം കാണുവാനും അവരുടെ ചുറ്റുമുള്ള ലോകത്ത് നടക്കുന്ന അവസ്മരണീയമായ പരീക്ഷണങ്ങളെ പരിചയപ്പെടുവാനും ഇതിലൂടെ സാധിക്കും. സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിലൂടെ 300 ൽ പരം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ബഹിരാകാശ യാത്ര പരിചയപ്പെടുവാൻ അവസരം ലഭിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!