രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട നിലയില്‍ - Openeyemedia

/
5 മിനിറ്റ് വായിച്ചു

രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട നിലയില്‍

കാസര്‍കോഡ്> ഉപ്പള പച്ചിലംപാറയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സുമംഗലി – സത്യനാരായണ ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്. വയലിലെ ചെളിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് 2.30 മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്.

കുട്ടിയുടെ മാതാപിതാക്കളായ സുമംഗലയും സത്യനാരായണനും തമ്മില്‍ കുടുംബപ്രശ്നമുള്ളതായി പ്രദേശവാസികള്‍ പറയുന്നു. അമ്മയെയും കുഞ്ഞിനേയും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ യുവതിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ കുഞ്ഞിനെ ചെളിയില്‍ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി.

മൃതദേഹം മംഗല്‍പാടി താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുകയാണ്

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!