//
7 മിനിറ്റ് വായിച്ചു

സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടുകൊമ്പന്‍ ചെരിഞ്ഞു; സംഭവം തൃശ്ശൂരില്‍

തൃശൂർ: കൊടകര വെള്ളിക്കുളങ്ങരയിൽ ആളൊഴിഞ്ഞ പറന്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടുകൊമ്പന് ദാരുണാന്ത്യം. പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് ആൾ താമസമില്ലാത്ത പറമ്പിലാണ് ജഡം കണ്ടെത്തിയത്.  ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയുടെ ജഡം നീക്കം ചെയ്യാനുള്ള നടപടി തുടങ്ങി.

വില്ല്കുന്ന് റിസേർവ് വനത്തോട് തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ആന അപകടത്തിൽ പെട്ടത്.  ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ മുഖം കുത്തി വീഴുകയായിരുന്നു.

നാലുദിവസം മുമ്പ് കാട്ടാനകള്‍ ഈ സ്ഥലത്തെത്തി പന മറിച്ചിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ പനമ്പട്ട തിന്നാന്‍ വരുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ വൈകിട്ട് ആറുമണിക്കും ഇവിടെ രണ്ടാനകളെത്തിയിരുന്നു. രാത്രിയിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ വൈദ്യുതി വേലി കെട്ടാനെത്തിയ സ്ഥലം ഉടമ യോഹന്നാനാണ് ആന അപകടത്തില്‍ പെട്ടത് കണ്ടത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയുടെ ജഡം സംസ്കരിക്കാനുള്ള നീക്കം തുടങ്ങി. ജെ സി ബി എത്തിച്ച് ആനയെ പുറത്തെടുത്ത് വനത്തിലേക്ക് മാറ്റി. കൂട്ടത്തിലുണ്ടായിരുന്ന ആനകള്‍ സമീപപ്രദേശത്ത് തന്നെയുണ്ടാകാമെന്ന ഭയത്തിലാണ് നാട്ടുകാര്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!