കൂത്തുപറമ്പ് | ബംഗളൂരുവില്‍ മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ കെ വി അനിൽ – വിശാന്തി ദമ്പതികളുടെ മകള്‍ നിവേദ്യ (24) ആണ് മരിച്ചത്.
ബംഗളൂരുവില്‍ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്ന് പറഞ്ഞ് ജോലി സ്ഥലത്ത് നിന്നും താമസ സ്ഥലത്തേക്ക് വൈകിട്ടോടെ പോയിരുന്നു. യുവതിയെ വെള്ളിയാഴ്ച വൈകിട്ടോടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു.