//
3 മിനിറ്റ് വായിച്ചു

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പിലാത്തറ | കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. അടുത്തില പാറപ്പുറത്തെ സതീശൻ – റീജ ദമ്പതികളുടെ മകൻ പി വി അശ്വിൻ (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ അടുത്തില എ എൽ പി സ്കൂളിന് സമീപമായിരുന്നു അപകടം.

ബാഗ്ലൂരിൽ ജോലി ലഭിച്ച അശ്വിൻ അതിന്റെ ആവശ്യത്തിനായി സർട്ടിഫിക്കറ്റ് വാങ്ങാൻ കണ്ണൂരിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. സഹോദരൻ അഖിൽ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!