//
7 മിനിറ്റ് വായിച്ചു

‘ആനമതില്‍ വേണം’; വനംവകുപ്പിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എംവി ജയരാജന്‍

കണ്ണൂര്‍: ആറളം ഫാമില്‍ ആനമതില്‍ വേണ്ടെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. ആനമതില്‍ വേണ്ടെന്ന വനം വകുപ്പിന്റെ തീരുമാനം തിരുത്തണമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. മതില്‍വേണ്ടെന്ന വനം വകുപ്പിന്റെ സത്യവാങ്മൂലത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കും. ഇന്നലെ കാട്ടാനയുടെ ആക്രമത്തില്‍ ആറളം ഫാം ഏഴാം ബ്ലോക്കിലെ പിഎ ദാമു(45) മരണപ്പെട്ടിരുന്നു. ദാമുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് ജോലിയും വനം വകുപ്പ് നല്‍കണമെന്ന് എം വി ജയരാജന്‍ ആവശ്യപ്പെട്ടു.വര്‍ഷങ്ങളായി ആറളത്ത് കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 10 പേര്‍ക്കാണ് ആക്രമത്തില്‍ ജീവന്‍ നഷ്ടമായത്. ആറളം പ്രദേശത്തെ ആദിവാസികളാണ് കൂടുതലും ആക്രമണത്തിന് ഇരയാകുന്നത്. തങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയില്‍ ആറളം നിവാസികള്‍ സമീപിച്ചതിനെത്തുടര്‍ന്നാണ് എം വി ജയരാജന്റെ ഇടപെടല്‍. ആനമതില്‍ വിജയകരമായ പരിഹാര മാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് പുനപരിശോധിക്കാന്‍ ഹര്‍ജി നല്‍കുമെന്ന് മന്ത്രിമാര്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമാനിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!