ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങളെ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മര്‍ദിച്ചെന്ന് പരാതി. പാലക്കാട് അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ മര്‍ദിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്രത്തിലെ ആയയുടെ പരാതിയിലാണ് നടപടി. വിജയകുമാര്‍ പല തവണയായി കുഞ്ഞുങ്ങളെ മര്‍ദിച്ചുവെന്നാണ് പരാതി. പരാതി ഉയരുകയും ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ പാലക്കാട് ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ രാജിവെച്ചു. സിപിഐഎം തെക്കേതറ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു വിജയകുമാര്‍.പരാതി ഉയര്‍ന്നതിന് പിന്നാലെ വിജയകുമാറിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിട്ടുണ്ട്.വിജയകുമാറിനെതിരെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.