//
12 മിനിറ്റ് വായിച്ചു

അച്ഛനും ഏകമകനും റോഡിൽ പൊലിഞ്ഞത് കൺമുന്നിൽ;നൊമ്പരക്കാഴ്ചയായി നവ്യ

കണ്ണൂര്‍: ചിറക്കല്‍ പള്ളിക്കുളത്ത് ദേശീയപാതയോരത്തെ മലബാര്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലിചെയ്യുന്ന നവ്യ, തൊട്ട് മുന്നില്‍ പുതുതായി ആരംഭിച്ച മാര്‍ബിള്‍ ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ബാന്റ് മേളം കാണാനെത്തിയതായിരുന്നു. ഉദ്ഘാടനം പത്ത് മണിക്ക് കഴിഞ്ഞെങ്കിലും ഷോറൂമിന്റെ മുന്നില്‍ ആള്‍ക്കൂട്ടമുണ്ട്. ഒരു ലോറി തളിപ്പറമ്പ് ഭാഗത്തേക്ക് പോയതിന്റെ തൊട്ടുപിന്നാലെ കൂട്ടനിലവിളിയും ആള്‍ക്കാരുടെ പരക്കംപാച്ചിലും.ഓടുന്നവരുടെ കൂടെ നവ്യയും ചേര്‍ന്നു. റോഡില്‍ തലപൊട്ടി, ചോരയില്‍ കുളിച്ച്, ചേര്‍ന്ന് കിടക്കുന്ന രണ്ട് ശരീരങ്ങള്‍.പെട്ടെന്നാര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ തളിപ്പറമ്പ് ഭാഗത്തുനിന്ന് ഒരു ആംബുലന്‍സ് വന്നു. നാട്ടുകാര്‍ അത് നിര്‍ത്തിച്ച് മൃതദേഹങ്ങള്‍ അതിലേക്ക് മാറ്റി. ആള്‍ക്കൂട്ടത്തില്‍നിന്ന് നവ്യ അത് തന്റെ അച്ഛന്‍ മഹേഷ് ബാബുവാണെന്ന് തിരിച്ചറിഞ്ഞു. നിലവിളിച്ച് പരക്കം പായുന്ന നവ്യയെ നാട്ടുകാര്‍ തൊട്ടടുത്ത കടയിലിരുത്തി. പിന്നീട് മാത്രമാണ് തന്റെ മകന്‍ ആഗ്‌നേയും അപകടത്തില്‍പ്പെട്ട കാര്യം ആ അമ്മ മനസ്സിലാക്കിയത്.ലോറി ഡ്രൈവറുടെ അശ്രദ്ധ അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് ദൃക്സാക്ഷികളിലൊരാളായ സി. വിനോദ് പറഞ്ഞു. മരിച്ച മഹേഷ് ബാബു വിനോദിന്റെ അടുത്ത സുഹൃത്താണ്.

 

വെള്ളിയാഴ്ച പകല്‍ 11-യിരുന്നു അപകടം. ഗ്യാസ് നിറയ്ക്കാനുള്ള സിലിന്‍ഡറുകളുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ടി.എന്‍. 90- 7925 നമ്പര്‍ ലോറി ഇതേ ദിശയില്‍ പോവുകയായിരുന്ന ബൈക്കിലിടിച്ചാണ് അപകടം. ലോറിയുടെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി രണ്ടുപേരും തത്ക്ഷണം മരിച്ചു. അപകടത്തിന് ശേഷം ഓടിരക്ഷപ്പെട്ട ലോറി ഡ്രൈവര്‍ കേളകം സ്വദേശി സതിഷ്‌കുമാറിനെ (54) പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.ചിറക്കല്‍ ക്ഷീരോത്പാദകസംഘത്തിലെ മുന്‍ ജീവനക്കാരനാണ് മഹേഷ് ബാബു. ഭാര്യ : വിനീത. മകന്‍ : നിഖില്‍. സഹോദരങ്ങള്‍ : മോഹനന്‍, ബേബി, വാസന്തി, ശൈലജ, ശ്യാമള. മൃതദേഹങ്ങള്‍ വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജില്ലാ ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. ശനിയാഴ്ച സംസ്‌കരിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!