//
4 മിനിറ്റ് വായിച്ചു

തൊഴിലുറപ്പ് ജോലികൾ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ചെയ്യിച്ചാൽ നടപടി

ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് തൊഴിലുറപ്പ് ജോലികൾ പിഴയും ശക്തമായ നടപടിയും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ യോജനയിലെ മെറ്റീരിയൽ ജോലികൾ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ചെയ്യിച്ചാൽ നടപടി സ്വീകരിക്കുമെന്ന് തൊഴിലുറപ്പ് മിഷൻ സംസ്ഥാന ഡയറക്ടർ ഇറക്കിയ സർക്കുലറിൽ പറയുന്നു.ഗ്രാമീണ തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടുത്തി പഞ്ചായത്തുകൾ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.യോഗ്യതയുള്ള അല്ലെങ്കിൽ നിർമാണത്തൊഴിലാളി ക്ഷേമ നിധിയിൽ അംഗമായിട്ടുള്ള വിദഗ്ധ, അർഥവിദഗ്ധ തൊഴിലാളികളെ രജിസ്റ്റർ ചെയ്യിപ്പിച്ച് മാത്രമേ മെറ്റീരിയൽ വർക്ക് ചെയ്യാവൂ. ഇവ നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!