//
4 മിനിറ്റ് വായിച്ചു

വധഗൂഢാലോചന കേസ്: ദിലീപിനെ വിളിച്ചവരില്‍ ഡിഐജിയും, പിന്നാലെ ഫോണ്‍ മാറ്റി, തെളിവുകള്‍ പുറത്ത്

കൊച്ചി: വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെ ഡിഐജി സഞ്ജയ് കുമാര്‍ ഫോണില്‍ വിളിച്ചതിന്റെ തെളിവുകള്‍ പുറത്ത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയായിരുന്നു ഫോണ്‍ വിളി. ജനുവരി എട്ടിന് രാത്രി 10.04നായിരുന്നു ഡിഐജി ദിലീപിനെ വിളിച്ചത്. ഇരുവരും നാല് മിനിറ്റ് 12 സെക്കന്റ് സംസാരിച്ചു. വാട്ട്‌സ്ആപ്പ് കോള്‍ വഴിയായിരുന്നു സംഭാഷണം. ഈ സംഭാഷണത്തിന് ശേഷമാണ് ദിലീപ് ഫോണ്‍ മാറ്റിയത്. ദിലീപ് അഭിഭാഷകനുമായി ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിഐജിയുടെ വാട്‌സ്ആപ്പ് കോള്‍.അടുത്ത ദിവസം, ജനുവരി ഒന്‍പതിന് ദിലീപിനെയും സംഘത്തെയും പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഡിഐജിയുടെ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!